സൈജു കുറുപ്പ് നിർമ്മാണ രംഗത്തേക്ക്; 'ഭരതനാട്യം' ചിത്രീകരണം ആരംഭിച്ചു

google news
barathanatyam

നടൻ സൈജു കുറുപ്പ് നിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്നു  . ഭരതനാട്യം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഞായറാഴ്ച്ച അങ്കമാലി ജോഷ് മാളിൽ നടന്ന  ചടങ്ങിലൂടെ ആരംഭിച്ചു. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാർ, സൈജു കുറുപ്പ് എൻ്റർടൈൻമെന്റ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണദാസ് മുരളിയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് സൈജു കുറുപ്പിൻ്റെ മാതാവ് ശോഭന കെ.എം സ്വിച്ചോൺ കർമ്മവും നടൻ നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നൽകി. ജിബു ജേക്കബ്, സിൻ്റോ സണ്ണി, മനു രാധാകൃഷ്ണൻ (ഗു എന്ന ചിത്രത്തിൻ്റെ സംവിധായകൻ), ഛായാഗ്രാഹകൻ ശ്രീജിത്ത് മഞ്ചേരി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ സാന്നിദ്ധ്യമറിയിച്ചു.

ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലെ നായകൻ താനാണന്ന് താനാണന്ന് സൈജു കുറുപ്പ് തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഇടത്തരം ഗ്രാമ പശ്ചാത്തലത്തിൽ, നാട്ടിലെ പ്രബലമായ കുടുംബത്തെ കേന്ദ്രീകരിച്ചുള്ള ഫാമിലി ഡ്രാമയാണ് ഈ ചിത്രം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രം പങ്കുവയ്ക്കുന്നു. ക്ഷേത്രക്കമ്മറ്റികളിലും നാട്ടിലെ പൊതു കാര്യങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമായ ഒരു യുവാവിനെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. സൈജു കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Tags