ശബരിമലയില്‍ മകരവിളിക്കിന് സാക്ഷിയായി നടന്‍ ജയം രവി
Sat, 14 Jan 2023

ആറാം തവണയാണ് ജയം രവി ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നത്. ഇതില്‍ തന്നെ നാലാം തവണയാണ് ജയം രവി മകരവിളക്കിന് സാക്ഷിയായി എത്തുന്നത്
സന്നിധാനം: ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിന് വൻ ഭക്തജനത്തിരക്ക്. തമിഴ് സിനിമ യുവ താരം ജയം രവിയും മകരവിളക്ക് തൊഴാൻ ശബരിമലയില്‍ എത്തി.
ആറാം തവണയാണ് ജയം രവി ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നത്. ഇതില്‍ തന്നെ നാലാം തവണയാണ് ജയം രവി മകരവിളക്കിന് സാക്ഷിയായി എത്തുന്നത്.
ശബരിമലയില്‍ എത്തുന്നത് സമാധാനവും, ശക്തിയും ലഭിക്കുന്നതിന് വേണ്ടിയാണ് . ഇവിടെ എത്തുമ്പോള്‍ ഒരു ആത്മീയ ജ്ഞാനം ലഭിക്കുന്നുണ്ട്. വരും വര്‍ഷങ്ങളിലും തുടര്‍ന്ന് വരാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമലയില്‍ സൌകര്യങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് ആകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.