‘ശബരി’ മെയ് 3 ന് തിയേറ്ററുകളിലേക്ക്

google news
sabari

റിലീസിന് തയ്യാറെടുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ശബരി’യില്‍ യുവതാരം വരലക്ഷ്മി ശരത്കുമാര്‍ പ്രധാന വേഷത്തിലെത്തുന്നു. അനില്‍ കാറ്റ്‌സ് കഥ, തിരക്കഥ എന്നിവ നിര്‍വഹിച്ച്, സംവിധായകനായ് അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം മെയ് 3-ന് തിയേറ്ററുകളിലേക്കെത്തും. സണ്ണി നാഗബാബുവാണ് കോ-റൈറ്റര്‍. മഹാ മൂവീസിന്റെ ബാനറില്‍ മഹേന്ദ്ര നാഥ് കോണ്ട്ല നിര്‍മ്മിക്കുന്ന ചിത്രം മഹര്‍ഷി കോണ്ട്ലയാണ് അവതരിപ്പിക്കുന്നത്.

നൂതനമായ കഥയും തിരക്കഥയുമായാണ് ‘ശബരി’ എത്തുന്നത് എന്ന് നിര്‍മ്മാതാവ് മഹേന്ദ്ര നാഥ് കോണ്ട്ല പറഞ്ഞു. ശക്തമായ ഇമോഷണല്‍ രംഗങ്ങളും ഗ്രിപ്പ് ചെയ്യുന്ന ത്രില്ലര്‍ ഘടകങ്ങളും ചിത്രത്തിലുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ‘വരലക്ഷ്മിയുടെ എല്ലാ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രം, അവളുടെ അഭിനയത്തിലെ പ്രാഗത്ഭ്യം പ്രേക്ഷകരെ വിസ്മയിപ്പിക്കും. തെലുങ്ക്, തമിഴ് പതിപ്പുകളുടെ അവസാന പകര്‍പ്പുകള്‍ കണ്ടതിന് ശേഷമുള്ള ഔട്ട്പുട്ടില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. മറ്റ് ഭാഷാ ഡബ്ബുകള്‍ ഇപ്പോള്‍ നടക്കുന്നു. വേള്‍ഡ് ഓഫ് ശബരി എന്ന പ്രിലൂഡ് വീഡിയോക്ക് ലഭിച്ച പ്രതികരണത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. മെയ് 3ന് ഞങ്ങള്‍ ചിത്രം ഒരു പാന്‍ ഇന്ത്യന്‍ റിലീസായി നല്‍കുന്നു.’എന്നും നിര്‍മ്മാതാവ് മഹേന്ദ്ര നാഥ് കോണ്ട്ല പറഞ്ഞു.

ഗണേഷ് വെങ്കിട്ടരാമന്‍, ശശാങ്ക്, മൈം ഗോപി, സുനയന, രാജശ്രീ നായര്‍, മധുനന്ദന്‍, രഷിക ബാലി (ബോംബെ), വിവ രാഘവ, പ്രഭു, ഭദ്രം, കൃഷ്ണ തേജ, ബിന്ദു പഗിഡിമാരി, അശ്രിത വെമുഗന്തി, ഹര്‍ഷിണി കോഡൂര്‍, അര്‍ച്ചന അനന്ത്, പ്രമോദിനി ബേബി നിവേക്ഷ, ബേബി കൃതിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സീതാരാമരാജു മല്ലേല, ഛായാഗ്രഹണം: രാഹുല്‍ ശ്രീവത്സവ, നാനി ചാമിഡി ഷെട്ടി, ചിത്രസംയോജനം: ധര്‍മേന്ദ്ര കകരാല, സംഗീതം: ഗോപി സുന്ദര്‍, കമ്പോസര്‍: മഹര്‍ഷി കോണ്ട്‌ല, സഹ രചന: സണ്ണി നാഗബാബു, ഗാനങ്ങള്‍: റഹ്‌മാന്‍, മിട്ടപ്പള്ളി സുരേന്ദര്‍, മേക്കപ്പ്: ചിറ്റൂര്‍ ശ്രീനു, വസ്ത്രാലങ്കാരം: അയ്യപ്പ, മാനസ, സ്റ്റില്‍സ്: ഈശ്വര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ലക്ഷ്മിപതി കാന്തിപ്പുടി, സഹസംവിധാനം: വംശി, ആക്ഷന്‍: നന്ദു, നൂര്‍, കോറിയോഗ്രാഫര്‍മാര്‍: സുചിത്ര ചന്ദ്രബോസ്, രാജ് കൃഷ്ണ, കലാസംവിധാനം: ആശിഷ് തേജ പൂലാല, പിആര്‍ഒ: ശബരി.

Tags