റോഷൻ മാത്യുവിന്റെ ബോളിവുഡ് 'ഉലഝ്' ചിത്രം ഒടിടി യിൽ
റോഷൻ മാത്യു മികച്ച അഭിനയം കാഴ്ചവെച്ച ബോളിവുഡ് ചിത്രമാണ് ഉലഝ്. ഒടിടിയിലും ഉലഝ് എത്തിയിരിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.
ഒടിടിയില്‍ ഉലഝിനു തിയറ്ററിനേക്കാളും സ്വീകാര്യതയുണ്ടാകുന്നു എന്ന വാര്‍ത്തയാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. തിരക്കഥയെപ്പറ്റിയും സിനിമയെപ്പറ്റിയും വിവിധങ്ങളായ അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
ജാൻവി കപൂര്‍ നായികയായ ഉലഝിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുധാൻഷു സൈറ ആണ്. ജാൻവി കപൂറിനും റോഷൻ മാത്യുവിനുമൊപ്പം ചിത്രത്തില്‍ ഗുല്‍ഷാൻ, രാജേഷ്, രാജേന്ദ്ര ഗുപ്‍ത, ആദില്‍ ഹുസൈൻ, ജിതേന്ദ്ര ജോഷി, സാക്ഷി തൻവാര്‍, റുഷാദ് റാണ, സ്വാതി വര്‍മ, നടാഷ, സ്വാസ്‍തിക ചക്രബര്‍ത്തി, അരുണ്‍ മാലിക്, അമിത് തിവാരി, ഹിമാൻഷു ഗോഖണി, ഹിമാൻഷു മാലിക്, ഭാവ്‍ന സിംഗ്, വിവേക് മദൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്.