ക്രിസ്മസ് അപ്പൂപ്പനൊപ്പം മലയാളത്തിന്റെ പ്രിയ ഗായിക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..

rimi tomy

ക്രിസ്മസ് അപ്പൂപ്പന്‍റെ സ്വന്തം നാടായ ഫിന്‍ലന്‍ഡിൽ അവധിക്കാലം ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക റിമി ടോമി. യാത്രയുടെ ചിത്രങ്ങൾ താരം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആ കൂട്ടത്തിൽ ക്രിസ്മസ് അപ്പൂപ്പന്‍റെ അടുത്തിരിക്കുന്ന ചിത്രവും റിമി പങ്കുവച്ചിട്ടുണ്ട്.

ക്രിസ്മസ് കഴിഞ്ഞെങ്കിലും സാന്താക്ലോസ് അപ്പൂപ്പനെ കാണാന്‍ പറ്റി' എന്ന കുറിപ്പോടെയാണ് ക്രിസ്മസ് അപ്പൂപ്പനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സാന്താക്ലോസിനുള്ള കത്തുകള്‍ ഇടുന്ന പോസ്റ്റ് ബോക്സിന്‍റെ ചിത്രവും റിമി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

ഫിന്ലാന്ഡിലെ തണുപ്പിൽ മഞ്ഞിന് നടുവിൽ നിന്ന് പാട്ടു പാടുന്ന വിഡിയോയും റിമി പങ്കുവച്ചിട്ടുണ്ട്.