‘റെട്രോ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

Suriya Starrer Karthik Subbaraj Movie
Suriya Starrer Karthik Subbaraj Movie

സൂര്യ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റെട്രോ’. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്.ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 1 ന് ചിത്രം തിയറ്ററുകളില്‍ എത്തും. റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്.

സൂര്യയുടെ കരിയറിലെ 44-ാം ചിത്രമാണിത്. ഡിസംബര്‍ 25 നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പ്രേം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജ്യോതികയുടെയും സൂര്യയുടെയും നിര്‍മ്മാണ കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Tags