കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാം; ഗണേഷ് കുമാറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത്

ganesh
ഫിലിം ഫെസ്റ്റിവല്‍ നടത്താനും ചലച്ചിത്ര അവാര്‍ഡ് നല്‍കാനുള്ള ഓഫീസും മാത്രമായി അക്കാദമി അധഃപതിച്ചു

ചലച്ചിത്ര അക്കാദമി അധപതിച്ചെന്ന ഗണേഷ് കുമാറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത് രംഗത്ത്. ഗണേഷ് നടത്തിയത് പറയാന്‍ പാടില്ലാത്ത പരാമര്‍ശമെന്ന് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് രഞ്ജിത്തിന്‍റെ മറുപടി നല്‍കിയത് . 

മന്ത്രി ആയിരുന്ന ഗണേഷിന് തെറ്റിദ്ധാരണയുണ്ട്. കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാമെന്നും രഞ്ജിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര അക്കാദമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ രംഗത്തുവന്നത്.

ഫിലിം ഫെസ്റ്റിവല്‍ നടത്താനും ചലച്ചിത്ര അവാര്‍ഡ് നല്‍കാനുള്ള ഓഫീസും മാത്രമായി അക്കാദമി അധഃപതിച്ചുവെന്നാണ് വിമര്‍ശനം. സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉള്‍ക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവര്‍ത്തനം. അടുത്ത തലമുറക്ക് റിസര്‍ച്ച് ചെയ്യാനുള്ള സെന്ററായി അക്കാദമി നിലനില്‍ക്കണമെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

Share this story