കോളേജ് കാലം മുതൽ അവളെ ചിരിയോടെയല്ലാതെ കണ്ടിട്ടില്ല : രഞ്ജിനി ജോസ്

renjini
അവൾ വളരെ ശക്തയായിരുന്നു. ഒരു വ്യക്തിയെന്ന നിലയിലും കലാകാരിയെന്ന നിലയിലും അവളുടെ എല്ലാ ഗുണങ്ങളോടും എനിക്ക് ആദരവായിരുന്നു. ക്ഷമിക്കണം സുബീ, നീ കഷ്ടപ്പെടുന്നത് ഞാൻ അറിഞ്ഞിരുന്നില്ല,” രഞ്ജിനി പറയുന്നു. 

നടി സുബി സുരേഷിന്‍റെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സുബിയുടെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് മാത്രമല്ല സിനിമ ടിവി രംഗത്ത് തന്നെ അറിഞ്ഞവര്‍ അപൂര്‍വ്വമായിരുന്നു. 41 മത്തെ വയസില്‍  കരൾ രോഗത്തെ തുടർന്നാണ് സുബിയുടെ മരണം. 

എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു സുബിയ്ക്ക് എന്നാണ് ഗായിക രഞ്ജിനി ജോസ് ഓർക്കുന്നത്. ” കോളേജ് കാലം മുതൽ അവളെ ചിരിയോടെയല്ലാതെ കണ്ടിട്ടില്ല. 

അവൾ വളരെ ശക്തയായിരുന്നു. ഒരു വ്യക്തിയെന്ന നിലയിലും കലാകാരിയെന്ന നിലയിലും അവളുടെ എല്ലാ ഗുണങ്ങളോടും എനിക്ക് ആദരവായിരുന്നു. ക്ഷമിക്കണം സുബീ, നീ കഷ്ടപ്പെടുന്നത് ഞാൻ അറിഞ്ഞിരുന്നില്ല,” രഞ്ജിനി പറയുന്നു. 

Share this story