മഞ്ഞുമ്മല്‍ ബോയ്‌സിനെതിരായ പരാമര്‍ശം; വിശദീകരണം തേടില്ലെന്ന് ഫെഫ്ക

google news
manjummal

മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിനും മലയാളികള്‍ക്കുമെതിരെ എഴുത്തുകാരന്‍ ജയമോഹന്‍ നടത്തിയ ആരോപണത്തില്‍ വിശദീകരണം തേടില്ലെന്ന് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍. മലയാള സിനിമയിലെ എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്‌സ് യൂണിയനിലെ അം??ഗമാണ് ജയമോഹന്‍ എങ്കിലും വിശദീകരണം തേടില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ജയമോഹന്റെ പ്രസ്താവന കലയെകുറിച്ചും സാമൂഹികജീവിതത്തെ കുറിച്ചുമുള്ള കാഴ്ച്ചപ്പാടാണ്. അതില്‍ ട്രേഡ് യൂണിയന്‍ വിശീകരണം തേടേണ്ട ആവശ്യമില്ലെന്നും ഉണ്ണികൃഷ്ണന്‍ പറ!ഞ്ഞു. പറഞ്ഞതില്‍ പശ്ചാത്താപമില്ലെന്ന് ജയമോഹന്‍ പറ!ഞ്ഞതില്‍ അത്ഭുമില്ല. പശ്ചാത്താപമുള്ളിടത്തേ നന്മയുണ്ടാകൂ. അദ്ദേഹം ഉറച്ചു നില്‍ക്കുമെങ്കില്‍ മാത്രമേ മഞ്ഞുമ്മല്‍ ബോയ്‌സ് കുറച്ചുകൂടി മ??ഹത്തായ സിനിമയായി മാറൂ എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


ജയമോഹനെ പലരും സമൂഹ മാധ്യമങ്ങളില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 'ജയമോഹന്മാരോട് പോവാന്‍ പറ, സിനിമ പറയുന്നത് മനിതരുടെ സ്‌നേഹമാണ്' എന്നായിരുന്നു ബി ഉണ്ണികൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഈ പെറുക്കികള്‍ മദ്യപിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, നൃത്തം വെയ്ക്കുന്നതും, തല്ലു പിടിക്കുന്നതും നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടെങ്കില്‍, ജയമോഹന്‍ നിങ്ങള്‍ക്ക് നിങ്ങളെ നഷ്ടമായിരിക്കുന്നു. ശിക്ഷകരായ ദൈവങ്ങളോടും ജയമോഹന്മാരോടും പോവാന്‍ പറ എന്നായിരുന്നു ഉണ്ണികൃഷ്ണന്റെ വാക്കുകള്‍.

Tags