തീയറ്ററിൽ വൻ പരാജയം; മുടക്കുമുതൻ പോലും തിരികെ കിട്ടിയില്ല; മിസ്റ്റര്‍ ബച്ചനിൽ ലഭിച്ച പ്രതിഫലത്തിൽ നിന്ന് 4 കോടി മടക്കി നൽകി രവി തേജ

ravi teja
ravi teja

രവി തേജയെ നായകനാക്കി ഹരീഷ് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമായിരുന്നു മിസ്റ്റര്‍ ബച്ചന്‍. അജയ് ദേവ്ഗണിനെ നായകനാക്കി 2018 ല്‍ റിലീസ് ചെയ്ത റെയ്ഡ് എന്ന ചിത്രത്തിന്റെ തെലുഗു റീമേക്കായിരുന്നു ഈ ചിത്രം. റെയ്ഡിന് ലഭിച്ച പ്രേക്ഷക പ്രീതിയാണ് റീമേക്ക് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. എന്നാൽ ഈ ചിത്രം വന്‍ പരാജയമാവുകയാണ് ഉണ്ടായത്. 

ഇതേത്തുടർന്ന് ചിത്രത്തിൽ പ്രതിഫലമായി ലഭിച്ച തുകയില്‍ നിന്ന് രവിതേജ 4 കോടി രൂപ മടക്കി നല്‍കിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ചിത്രത്തിൻറെ സംവിധായകന്‍ ഹരീഷ് ശങ്കര്‍ 2 കോടി മടക്കി നല്‍കിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റവാങ്ങിയ ചിത്രമാണ് മിസ്റ്റര്‍ ബച്ചന്‍. 56 വയസുള്ള രവി തേജ 25 വയസുള്ള ഭാഗ്യശ്രീ എന്ന നായികയ്ക്കൊപ്പം അതിരുകടന്ന രീതിയില്‍ ഗാനരംഗത്തിലെത്തി എന്നതായിരുന്നു വിമര്‍ശനം. ഗ്ലാമര്‍ പ്രദര്‍ശനത്തിന് മാത്രമാണ് നായികയെ അവതരിപ്പിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു.

ഓഗസ്റ്റ് 15നാണ് ചിത്രം പുറത്തിറങ്ങിയത്. റിലീസ് ദിനത്തില്‍ വലിയ തിരക്കുണ്ടായിരുന്നുവെങ്കിലും പ്രേക്ഷകപ്രതികരണം മോശമായതോടെ സിനിമയുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. 70 കോടി മുടക്കിയാണ് ഈ ചിത്രം ഒരുക്കിയത് എന്നാല്‍ 10 കോടി രൂപ മാത്രമാണ് ചിത്രത്തിന് വരുമാനമായി ലഭിച്ചത്. ഈ വര്‍ഷത്തെ തെലുങ്കിലെ വന്‍ പരാജയങ്ങളില്‍ ഒന്നാണ് മിസ്റ്റര്‍ ബച്ചന്‍ എന്നാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയത്.