വിശാല്‍ നായകനായ 'രത്നം' ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു

google news
rathnam

'മാര്‍ക്ക് ആന്‍റണി' എന്ന ചിത്രത്തിന് ശേഷം വിശാല്‍ നായകനായ 'രത്നം' ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. തമിഴ് ഒറിജിനല്‍ പതിപ്പിനൊപ്പം തെലുങ്ക് വേര്‍ഷനും ഒടിടിയിലുണ്ട്. ഏപ്രില്‍ 28 ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം വലിയ പരാജയമായിരുന്നു നേരിട്ടത്.

ആദ്യ വാരം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ 15.5 കോടി ആയിരുന്നു. എന്നാല്‍ രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ അതില്‍ 87 ശതമാനം ഇടിവാണ് സിനിമ രേഖപ്പെടുത്തിയത്.  പ്രിയ ഭവാനി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ഹരി ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.