' രാസ്ത ' സിനിമയിലെ ഗാനം റിലീസ് ചെയ്തു

fdh

അനീഷ് അൻവര്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് രാസ്ത. സര്‍ജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇര്‍ഷാദ് അലി, ടി ജി രവി, അനീഷ് അൻവര്‍ എന്നിവരെ അവതരിപ്പിക്കുന്നു. സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു.

പ്രശസ്ത അഭിനേതാക്കള്‍ക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖമീസ് അല്‍റവാഹി, ഫഖ്രിയ ഖാമിസ് അല്‍ അജാമി, ഷമ്മ സയീദ് അല്‍ ബര്‍കി എന്നിവരും ഒമാനില്‍ നിന്നുള്ള നിരവധി താരങ്ങളും ഈ ഇന്തോ-ഒമാൻ സംരംഭത്തില്‍ പങ്കെടുക്കും. ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ആലു എന്റര്‍ടൈൻമെന്റ്‌സിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് ആണ് രാസ്ത എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ് “രാസ്ത”യുടെ കഥ തിരക്കഥ സംഭാഷണം എഴുതുന്നത്. ” രാസ്ത ” ജനുവരി അഞ്ചിന് തിയേറ്ററുകളില്‍ എത്തും. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരും പ്രവാസികളും ഒമാനിലെ നാട്ടുകാരും കൈകോര്‍ക്കുന്ന രാസ്ത എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിര്‍വഹിക്കുന്നു. അഫ്താര്‍ അൻവര്‍ ആണ് രാസ്ത എഡിറ്റ് ചെയ്തിരിക്കുന്നത്. സക്കറിയയുടെ ഗര്‍ഭണികള്‍, കുംബസാരം, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അൻവര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”.


 

Tags