'പുഷ്പ: ദ റൂൾ'ലെ രശ്മികയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

google news
rashmika

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ-സുകുമാർ ചിത്രം 'പുഷ്പ: ദ റൂൾ' ലെ രശ്മികയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് .  2024 ആഗസ്റ്റ് 15ന് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ് . ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മിക മന്ദാനയുടെ കഥാപാത്രമായ ശ്രീവല്ലിയുടെ  പോസ്റ്റർ പുറത്തുവിട്ടു .രശ്മികയുടെ ജന്മദിനത്തിലാണ് പോസ്റ്റർ  പുറത്തുവിട്ടത്   

  പോസ്റ്ററിൽ സാരിയും ആഭരണങ്ങളും അണിഞ്ഞ് അതി സുന്ദരിയായി നിൽക്കുന്ന രശ്മികയാണുള്ളത്. ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ 'പുഷ്പ: ദി റൈസ്'ലൂടെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച കഥാപാത്രമാണ് ശ്രീവല്ലി. രണ്ടാം ഭാഗമായ 'പുഷ്പ: ദ റൂൾ'ൽ തികച്ചും കൗതുകമുണർത്തുന്ന കഥാപാത്രമായാണ് രശ്മിക എത്തുന്നത്ത്.

സുകുമാർ റൈറ്റിംഗ്‌സുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം മികച്ച സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ അല്ലു അർജിന്റെ ജന്മദിനമായ ഏപ്രിൽ 8ന് പുറത്തിറങ്ങും.

Tags