സിനിമയില്‍ പൂര്‍ണനഗ്നനായി രണ്‍ബിര്‍ കപൂര്‍, ഇന്റിമേറ്റ് സീനുകള്‍ക്ക് പിന്നാലെ 'അനിമലി'ലെ രംഗം പുറത്ത്
സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തില്‍ ഒരുങ്ങിയ രണ്‍ബിര്‍ കപൂര്‍ ചിത്രം ചര്‍ച്ചകളില്‍ നിറയുകയാണ്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിലെ മറ്റൊരു വിവാദ രംഗം കൂടി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.
ചിത്രത്തില്‍ പൂര്‍ണനഗ്നനായി രണ്‍ബിര്‍ അഭിനയിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വിജയ് എന്ന കഥാപാത്രമായാണ് രണ്‍ബിര്‍ ചിത്രത്തില്‍ വേഷമിട്ടത്. രണ്‍ബിറിന്റെ പിതാവിന്റെ വേഷത്തില്‍ അനില്‍ കപൂര്‍ ആണ് ചിത്രത്തില്‍ അഭിനയിച്ചത്.
അനില്‍ കപൂറിന്റെ വീട്ടില്‍ നിന്നും പൂര്‍ണനഗ്നനായി രണ്‍ബിര്‍ പുറത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അതേസമയം, എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. രണ്ബിര്രശ്മിക എന്നിവരുടെ ദൈര്‍ഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് അഞ്ച് പ്രധാന മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.