'വേട്ടയ്യനി'ൽ തലൈവരുടെ വില്ലനായി റാണാ ദഗുബട്ടി

vettaiyan

രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രമാണ് 'വേട്ടയ്യൻ'. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുക റാണാ ദഗുബട്ടിയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. 

രജനികാന്ത് പൊലീസ് വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്.    എത്തുന്നതെന്നാണ് വിവരം. സംവിധായകൻ ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.

നടൻ സിനിമയിൽ സാങ്കേതിക വിദഗ്ദനായ വില്ലനായാണെത്തുക. വിദ്യാഭ്യാസ മേഖലയിൽ കുറ്റകൃത്യങ്ങൾ എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ചാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. പൂർണ്ണമായി രജനികാന്ത് സ്റ്റൈലിൽ ഒരുക്കുന്ന സിനിമയായ വേട്ടയ്യൻ ഈ വർഷം ഒക്ടോബറിൽ റിലീസ് ചെയ്യും.

അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. എസ്ആർ കതിർ ആണ് ഛായാഗ്രഹണം. ഫിലോമിൻ രാജ് ചിത്രസംയോജനവും അൻപറിവ് ആക്ഷൻ സംവിധാനവും നിർവ്വഹിക്കുന്നു. കലാസംവിധാനം- ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്- ബാനു ബി, പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ, വീര കപൂർ, ദിനേശ് മനോഹരൻ, ലിജി പ്രേമൻ, സെൽവം, സ്റ്റിൽസ്- മുരുകൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.