രാമനും സീതയുമായി രൺബിറും സായ് പല്ലവിയും; രാമായണത്തിലെ ക്യാരക്ടർ ലുക്കുകൾ ലീക്കായി

ramayana

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ‘രാമായണ’ 700 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.  രൺബീർ കപൂർ, സായ് പല്ലവി എന്നിവരുടെ ലുക്കാണ് പുറത്തായിരിക്കുന്നത്. 

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമനായി രൺബീർ എത്തുമ്പോൾ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഇരുവരുടെയും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, സായിയും രണ്‍ബീറും രാമനും സീതയുമായി മനോഹരമായിരിക്കുന്നു എന്നാണ് ഏവരും പറയുന്നത്. പ്രത്യേകിച്ച് രൺബീർ പക്കാ ലുക്ക് എന്നും ഇവർ പറയുന്നുണ്ട്. 

കെജിഎഫ് താരം യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് ചിത്രത്തിൻറെ നിർമാണ പങ്കാളിയാണ്. പ്രമുഖ നിര്‍മാണ കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും നിർമാതാക്കളാണ്.