അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ; രേവതി നടത്തിയ പ്രതികരണത്തില്‍ പിന്തുണ അറിയിച്ച് നിത്യ മേനോന്‍

google news
Nithya Menon

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രേവതി നടത്തിയ പ്രതികരണത്തില്‍ പിന്തുണ അറിയിച്ച് നിത്യ മേനോന്‍. ജനുവരി 22 അവിസ്മരണീയമായ ദിവസമായിരുന്നെന്നും രാം ലല്ലയുടെ മുഖം കണ്ടപ്പോഴുണ്ടായ നിര്‍വൃതി ഒരു നവ്യാനുഭവമായിരുന്നുവെന്നുമാണ് രേവതിയുടെ കുറിപ്പ്. കമന്റിലൂടെയാണ് രേവതിയുടെ വാക്കുകള്‍ക്ക് നിത്യമേനോന്‍ പിന്തുണ അറിയിച്ചത്.

‘ഇന്നലെ മറക്കാന്‍ കഴിയാത്ത ദിവസമായിരുന്നു. ഇതുവരെ ഇല്ലാത്ത ഒരു ഭാവം എനിക്കുണ്ടെന്ന് രാംലല്ലയുടെ വശ്യമായ മുഖം ബോധ്യപ്പെടുത്തി. എന്നില്‍ അത് ആവേശവും അങ്ങേയറ്റ ആനന്ദവും സൃഷ്ടിച്ചു. ഹിന്ദുവായി ജനിച്ചതുകൊണ്ട് നമ്മള്‍ വിശ്വാസത്തെ മറച്ചുപിടിച്ചുവെന്നത് അത്ഭുതകരമാണ്. മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചു. മതേതര ഇന്ത്യയെയാണ് നാം ആഗ്രഹിച്ചത്, വിശ്വാസത്തെ സ്വകാര്യമാക്കി. എല്ലാവരും അങ്ങനെയാവണം. ശ്രീരാമന്റെ തിരിച്ചുവരവ് പലരിലും മാറ്റങ്ങള്‍ വരുത്തി. ആദ്യമായാവണം വിശ്വാസികളെന്ന് നാം ഉറക്കെ പറഞ്ഞു. ജയ് ശ്രീരാം,’ എന്നാണ് രേവതി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. രാം ലല്ലയുടെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പിന് ‘വെരി ട്രൂ’ എന്നാണ് നിത്യയുടെ കമന്റ്.

Tags