പുഷ്പ' സംവിധായകനൊപ്പം സിനിമ ചെയ്യാന്‍ രാം ചരണ്‍

ram charan

'പുഷ്പ' സംവിധായകന്‍ സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി രാം ചരണ്‍ എത്തുന്നു. എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആറി'ന്റെ വമ്പന്‍ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്റെ ഈ കൂട്ടുകെട്ട് നടന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലിനാണ് തുടക്കമിടുന്നത്.

'ആര്‍സി17' എന്നാണ് ചിത്രത്തിന് താല്‍കാലികമായി ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിംഗ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം 2025ന്റെ അവസാനത്തില്‍ ഗംഭീരമായി റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

രാം ചരണ്‍, സുകുമാര്‍, മൈത്രി മൂവി മേക്കേഴ്‌സ്, ഡിഎസ്പി എന്നിവരുടെ കോമ്പിനേഷനില്‍ എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. 2018 മാര്‍ച്ച് 30ന് റിലീസ് ചെയ്ത രംഗസ്ഥലമായിരുന്നു ഈ കൂട്ടുകെട്ടിലെ മുന്‍ചിത്രം.

Tags