കണ്ണീർ അടക്കിപ്പിടിച്ച് ക്യാപ്റ്റനെ അവസാനമായി കാണാനെത്തി രജനികാന്ത്

vijaykanth

പ്രിയപ്പെട്ട ക്യാപ്റ്റനെ അവസാനമായി ഒരുനോക്കു കാണാനെത്തി നടൻ രജനികാന്ത്. വെള്ളിയാഴ്ച ഡി.എം.ഡി.കെ ഓഫീസിലെത്തിയാണ് ആദരാഞ്ജലി അർപ്പിച്ചത്. ഭാര്യ പ്രേമലതയെ ആശ്വസിപ്പിച്ചതിന് ശേഷമാണ് തലൈവർ മടങ്ങിയത്. പ്രിയപ്പെട്ട ഒരാൾ വിടപറഞ്ഞതിന്റെ വേദന രജനിയിൽ പ്രകടമായിരുന്നു.

വിജയകാന്തിന്റെ വിയോഗത്തെക്കുറിച്ച് വളരെ വൈകാരികമായിട്ടായിരുന്നു രജനി പ്രതികരിച്ചത്. ഇന്നലെ( വ്യാഴാഴ്ച) തൂത്തുക്കുടി വിമാനത്താവളത്തിൽവെച്ച് മാധ്യമപ്രവർത്തകരെ കാണവെയാണ് തന്റെ പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ചോർത്ത് വിതുമ്പിയത്.'എന്റെ ഹൃദയം വേദനിക്കുന്നു, വിജയകാന്ത് വലിയ ഇച്ഛാശക്തിയുള്ള ആളായിരുന്നു. ഡി.എം.ഡി.കെയുടെ ജനറൽ ബോഡി യോഗത്തിൽവെച്ചാണ് അവസാനമായി കണ്ടത്. തിരിച്ചുവരുമെന്ന് വിചാരിച്ചു.

അദ്ദേഹത്തിന്റെ വിയോഗം ജനങ്ങൾക്ക് വലിയ നഷ്ടമാണ്. ഒരുപാട് നല്ല കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്തു. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് അദ്ദേഹത്തെ ഇപ്പോൾ നഷ്ടപ്പെട്ടു. ആത്മാവിന് ശാന്തി ലഭിക്കട്ടെ'- രജനി പറഞ്ഞു.

വ്യാഴാഴ്ച ചെന്നൈ‍യിലെ സ്വകാര്യ ആശുപത്രിവെച്ചായിരുന്നു വിജയകാന്തിന്റെ അന്ത്യം.ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4.45 ന് നടക്കും.

Tags