'കൂലി'; രജനികാന്ത്-ലോകേഷ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

google news
coolie

രജനികാന്ത്-ലോകേഷ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. കൂലി എന്നാണ് പേരിട്ടിരിക്കുന്നത്. മുൻപ് തലൈവര്‍ 171 എന്നാണ് താത്കാലികമായി പേരിട്ടിരുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ടീസ‍ർ പങ്കുവെച്ചുകൊണ്ടാണ് പേര് പ്രഖ്യാപിച്ചത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചിത്രമാണ് കൂലി എന്നാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്ന സൂചന.

ചിത്രം എൽ സി യുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിൽ ശ്രുതി ഹാസൻ നായികയായേക്കും. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.