സൂപ്പർസ്റ്റാർ രജനികാന്ത് നമ്പി നാരായണനെ വീട്ടിലേക്ക് ക്ഷണിച്ചു
rajinikanth
സൂപ്പർ താരത്തിനൊപ്പമുള്ള വളരെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ നിർമാതാവ് വിജയ് മൂലൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. അദ്ദേഹത്തെ നമ്പി നാരായണനും മാധവനുമൊപ്പം കണ്ടുമുട്ടിയതിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല എന്നാണ് കുറിപ്പ്.

പദ്മഭൂഷൺ നമ്പി നാരായണനെ അതിഥിയായി വീട്ടിലേക്ക് സ്വാഗതം ചെയ്ത് തലൈവർ രജനികാന്ത്. അദ്ദേഹത്തോടൊപ്പം സംവിധായകൻ മാധവനും നിർമ്മാതാവും ഉണ്ടായിരുന്നു.

സൂപ്പർ താരത്തിനൊപ്പമുള്ള വളരെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ നിർമാതാവ് വിജയ് മൂലൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. അദ്ദേഹത്തെ നമ്പി നാരായണനും മാധവനുമൊപ്പം കണ്ടുമുട്ടിയതിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല എന്നാണ് കുറിപ്പ്.

‘റോക്കട്രി’യെ അഭിനന്ദിച്ച് കൊണ്ട് രജനികാന്ത് മുൻപ് ട്വീറ്റ് ചെയ്തിരുന്നു. റോക്കറ്ററി തീർച്ചയായും എല്ലാവരും , പ്രത്യേകിച്ച് യുവാക്കൾ കണ്ടിരിക്കേണ്ട സിനിമ ‘ എന്നായിരുന്നു രജനികാന്തിന്റെ തമിഴ് ട്വീറ്റ്. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി നിരവധി കഷ്ടപ്പാടുകൾ സഹിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത പത്മഭൂഷൺ നമ്പി നാരായണന്റെ ചരിത്രം വളരെ യാഥാർത്ഥ്യബോധത്തോടെയാണ് നടൻ മാധവൻ അവതരിപ്പിച്ചതെന്ന് രജനികാന്ത് അഭിനന്ദിച്ചു.

Share this story