നടൻ രാജേഷ് മാധവൻ വിവാഹിതനാകുന്നു, വധു അസോ. ഡയറക്ടർ ദീപ്തി,ചിത്രങ്ങൾ പങ്കുവെച്ച് സുമലത ടീച്ചർ

google news
rajesh madhav and deepthi

കാസർകോട്: ചലച്ചിത്ര പ്രേമികളുടെ  പ്രിയപ്പട്ട നടന്‍ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായര്‍ ഇരുവരുടേയും ഫോട്ടോ പങ്കുവച്ചു. ഇറ്റ്‌സ് ഒഫീഷ്യല്‍ എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി. കാസര്‍ഗോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്.’ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി. നേരത്തെ ദീപ്തിക്കൊപ്പമുള്ള ചിത്രം രാജേഷ് മാധവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും

Tags