'രാസ്ത ' ചിത്രം പ്രദശനത്തിനെത്തി ​​​​​​​

'രാസ്ത ' ചിത്രം പ്രദശനത്തിനെത്തി 

അനീഷ് അൻവർ സംവിധാനം ചെയ്ത മലയാള ചിത്രമാണ് രാസ്ത. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി, അനീഷ് അൻവർ എന്നിവരെ അവതരിപ്പിക്കുന്നു. സിനിമ  ഇന്ന്  പ്രദശനത്തിനെത്തി .

പ്രശസ്ത അഭിനേതാക്കൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖമീസ് അൽറവാഹി, ഫഖ്രിയ ഖാമിസ് അൽ അജാമി, ഷമ്മ സയീദ് അൽ ബർകി എന്നിവരും ഒമാനിൽ നിന്നുള്ള നിരവധി താരങ്ങളും ഈ ഇന്തോ-ഒമാൻ സംരംഭത്തിൽ പങ്കെടുക്കും. ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ആലു എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് ആണ് രാസ്ത എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ് “രാസ്ത”യുടെ കഥ തിരക്കഥ സംഭാഷണം എഴുതുന്നത്. ” രാസ്ത ” ജനുവരി അഞ്ചിന് തിയേറ്ററുകളിൽ എത്തും.  വാസികളും ഒമാനിലെ നാട്ടുകാരും കൈകോർക്കുന്ന രാസ്ത എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവഹിക്കുന്നു. അഫ്താർ അൻവർ ആണ് രാസ്ത എഡിറ്റ് ചെയ്തിരിക്കുന്നത്. സക്കറിയയുടെ ഗർഭണികൾ, കുംബസാരം, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്ക് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”.
 

Tags