ആറ് മിനിറ്റ് രംഗത്തിന് ചെലവാക്കുന്നത് 60 കോടി ; 'പുഷ്പ; ദ റൂള്‍'ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക്

pushpa 2

അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുഷ്പ ദ റൂള്‍ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് . സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.ഫഹദ് ഫാസില്‍ വില്ലനായെത്തുന്നു.

2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ ദ റൂള്‍ എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ വേഷമിട്ടിരിക്കുന്നത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷണത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം. ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Tags