' പുഷ്പ 2 ' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

google news
fhfh

അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ന്റെ ടീസര്‍ പുറത്തിറങ്ങി. നടന്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്. ജാത്ര ആഘോഷത്തോടനുബന്ധിച്ച് ദേവീരൂപത്തില്‍ എത്തി എതിരാളികളെ നിലംപരിശാക്കി നടന്നുവരുന്ന പുഷ്പയാണ് ടീസറിലുള്ളത്. അല്ലു അർജുന്റെ കഥാപാത്രം മാത്രമാണ് ടീസറിലുള്ളത്. ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള ടീസർ വൈറലായിട്ടുണ്ട്.

2021ല്‍ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2. ആദ്യ ഭാഗത്തിലേത് പോലെ പുഷ്പ 2 ലും ഫഹദ് ഫാസിലാണ് വില്ലൻ. രശ്മിക മന്ദനയാണ് നായിക. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, പ്രൊഡക്‌ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

അതേസമയം, പുഷ്പ 2വിന് പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചും റിപ്പോര്‍ട്ടുകളുണ്ട്. ‘പുഷ്പ ദ റോര്‍’ എന്നായിരിക്കും ചിത്രത്തിന്റെ പേര്. 2021 ഡിസംബര്‍ 17ന് ആയിരുന്നു പുഷ്പ: ദി റൈസ് എന്ന ആദ്യ ഭാഗം റിലീസ് ചെയ്തത്.

Tags