വിശ്വാസത്തെ മുറിവേൽപിക്കുന്നു; റിയാനയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിനെതിരെ പ്രതിഷേധം

Rihanna

ലോകമെമ്പാടും ഏറെ ആരാധകരുള്ള പോപ് ഗായികയാണ് റിയാന. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയും താരം പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. അവയിൽ ചിലതൊക്കെ വിവാദമാകാറുമുണ്ട്. ഏറ്റവുമൊടുവിൽ, ഒരു കന്യാസ്ത്രീയെ ഓർമിപ്പിക്കുന്ന ശിരോവസ്ത്രം ധരിച്ചു നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് വിവാദത്തിലായത്. ഒരു മാഗസിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടായിരുന്നു ഇത്.

കന്യാസ്ത്രിയുടേതിന് സമാനമായ ശിരോവസ്ത്രം ധരിച്ചാണ് ചിത്രങ്ങളില്‍ റിഹാനയെ കാണുന്നത്. ക്ലീവേജ് വ്യക്തമാകുന്ന തരത്തിലുള്ള വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ച് ചുവന്ന ലിപ്സ്റ്റിക്കും ഹെവി ഐ മേക്കപ്പുമായാണ് താരം എത്തുന്നത്. ഈ ചിത്രങ്ങൾ വിശ്വാസത്തെ മുറിവേൽപിക്കുന്നുവെന്നാണ് റിയാനയ്ക്കെതിരെ ഉയരുന്ന വിമർശനം.

മതവിശ്വാസത്തോടുള്ള അനാദരവാണ് ഈ ഫോട്ടോഷൂട്ടെന്നാണ് വിമർശകർ ആരോപിക്കുന്നത്. മതങ്ങൾ ഒഴികെയുള്ള മറ്റെല്ലാത്തിലും തമാശ പറഞ്ഞോളൂ, ഇത് വളരെ തെറ്റാണ് തുടങ്ങിയ കമന്റുകളുമുണ്ട്.