മികച്ച അഭിപ്രയം നേടി പാപ്പനിലെ പുതിയ പ്രൊമോ പുറത്തിറങ്ങി
promo  Pappan

സുരേഷ് ഗോപിയുടെ പാപ്പൻ ജൂലൈ 29ന്  പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണം ആണ്  ചിത്രത്തിന് ലഭിക്കുന്നത്. മിക്ക തീയറ്ററുകളിലും ഹൗസ്ഫുൾ ഷോകളുമായു മുന്നേറുകയാണ്.   ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പൻ’ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഉദ്യോഗസ്ഥൻറെ  വേഷത്തിലാണ് സുരേഷ്ഗോപി എത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ പുതിയ പ്രൊമോ പുറത്തിറങ്ങി

ചിത്രത്തിൽ ഗോകുൽ സുരേഷ്, നൈല ഉഷ തുടങ്ങിയവർ അണിനിരക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിഗൂഢതയ്ക്കും സസ്‌പെൻസിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നായിരിക്കും ‘പാപ്പൻ’.

2021 മാർച്ച് 5 ന് കാഞ്ഞിരപ്പള്ളിയിൽ ചിത്രീകരണം ആരംഭിച്ചു. ഇപ്പോൾ സിനിമയുടെ ചിത്രീകരണം പാലായിൽ പൂർത്തിയായി. ആർജെ ഷാൻ ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുമ്പോൾ എഡിറ്റിംഗ് ശ്യാം ശശിധരൻ നിർവഹിക്കുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പാൻ.

 


 

Share this story