അനുമതിയില്ലാതെ പാട്ട് എഡിറ്റ് ചെയ്ത് ഉപയോഗിച്ചു; കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നിയമനടപടിക്കൊരുങ്ങി 'ആടുജീവിതം' നിർമ്മാതാക്കൾ

Adujeevitva producers are preparing to take legal action against Kochi Blue Tigers
Adujeevitva producers are preparing to take legal action against Kochi Blue Tigers

കേരള ക്രിക്കറ്റ് ലീഗിലെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നിയമനടപടിക്കൊരുങ്ങി ആടുജീവിതം സിനിമയുടെ നിർമ്മാതാക്കൾ.. സിനിമയ്ക്ക് വേണ്ടി എ ആർ റഹ്മാൻ ഒരുക്കിയ പാട്ട് ക്ലബ്ബ് എഡിറ്റ് ചെയ്ത് ഉപയോഗിച്ചുവെന്നതാണ് നിർമാതാക്കളായ വിഷ്വൽ റൊമാൻസ് പരാതി പറയുന്നത്. പാട്ടിന്റെ പകർപ്പവകാശം ക്ലബ്ബിന്റെ ഉടമസ്ഥരായ യുകെ കമ്പനിക്ക് കൈമാറിയിരുന്നു. എന്നാൽ പാട്ട് എഡിറ്റ് ചെയ്ത് ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നില്ല.

ഇത് കാണിച്ച് നിർമാതാക്കൾ കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ പാട്ടിന്റെ അവകാശം പണം കൊടുത്ത് വാങ്ങിയിരുന്നെന്നും അവകാശമുള്ള പാട്ടുകൾ കമ്പനികൾ ഇങ്ങനെ ഉപയോഗിക്കാറുണ്ടെന്നും കൊച്ചി ബ്ലൂ ടൈഗേർസ് ഉടമകൾ പറഞ്ഞു.