പൃഥ്വിയുടെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവ്: റോഷന്‍ ആന്‍ഡ്രൂസ്

google news
prithiraj

പൃഥ്വിരാജ്‌ബ്ലെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. കാലത്തെ അതിജീവിക്കുന്ന ഒരു ക്‌ളാസിക് ആണ് ബ്ലെസി ഒരുക്കിയതെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. പൃഥ്വിരാജ് എന്ന നടന്റെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവ്. അദ്ദേഹത്തിന്റെ സിനിമയോടുള്ള അഭിനിവേശം നജീബിനെ വിജയിയാക്കി. സിനിമയ്ക്ക് നിരവധി ദേശീയഅന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കുമെന്നും റോഷന്‍ ആന്‍ഡ്രൂസ് അഭിപ്രായപ്പെട്ടു.

'അനുഭവമാകുമ്പോഴാണ് സിനിമ ദൈവികമാകുന്നത്. ബ്ലെസ്സി ചേട്ടാ, നിങ്ങള്‍ കാലത്തെ അതിജീവിക്കുന്ന ഒരു ക്ലാസിക് സൃഷ്ടിച്ചു. പൃഥ്വി.. എന്റെ ആന്റണി മോസസ്.. ഞാന്‍ എന്താ പറയുക? അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളുടെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവ്. ഇത് നിങ്ങളുടെ ഏറ്റവും മികച്ചതാണെന്ന് ഞാന്‍ നിങ്ങളോട് പറയേണ്ടതുണ്ടോ? സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം നജീബിനെ വിജയിയാക്കി! . അടുത്ത വര്‍ഷം നടക്കുന്ന നിരവധി ചലച്ചിത്ര മേളകളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും നിങ്ങള്‍ റെഡ് കാര്‍പറ്റിലൂടെ നടക്കുന്നത് കാണുമെന്ന പ്രതീക്ഷയോടെ... ഈ പരിശ്രമത്തിന് മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍,' റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.

Tags