ആടുജീവിതത്തിന് വേണ്ടി വണ്ണം കുറച്ചതും ഭക്ഷണം കഴിക്കാതെ ഇരുന്നതും അവൻ കൂടെ ആണ്; ഹക്കീമിനെ പരിചയപ്പെടുത്തി പൃഥ്വിരാജ്

hakkeem

ആടുജീവിതം സിനിമയ്ക്ക് വേണ്ടി നടൻ പൃഥ്വിരാജ് ഭക്ഷണം കഴിക്കാതെ ഇരുന്നതും  വണ്ണം കുറച്ചും  സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിരുന്നു .. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി താൻ മാത്രമല്ല ഹക്കീമായി അഭിനയിച്ച ഗോകുലും ഭക്ഷണം കഴിക്കാതെയും വിശന്നും വണ്ണം കുറച്ചിട്ടുണ്ടെന്ന വെളിപ്പെടു ത്തലുമായി എത്തിയിരിക്കുകയാണ് താരം. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് പൃഥ്വിരാജ് ഗോകുലിനെ പരിചയപ്പെടുത്തിയത്.


‘മുന്നേ ഇവിടെ വന്ന ഒരു പയ്യൻ ഉണ്ട് ഗോകുൽ അവനെ പറ്റി ഞാൻ പറഞ്ഞെ പറ്റു കാരണം ഈ സിനിമയ്ക്കു വേണ്ടി ഫിസിക്കൽ ട്രാൻസ്‌ഫോർമേഷൻ നടത്തിയത് ഞാൻ മാത്രമല്ല അവൻ കൂടെ ആണ് വണ്ണം കുറച്ചതും ഭക്ഷണം കഴിക്കാതെ ഇരിക്കുകയും ഒക്കെ ചെയ്തത് അവൻ കൂടെ ആണ്. അതു കൊണ്ട് ഫിസിക്കൽ ട്രാൻസ്‌ഫോർമേഷന്റെ കാര്യം പറയുമ്പോൾ എന്റെ പേര് മാത്രമല്ല പറയേണ്ടത് അവന്റെ പേരും പറയണം’, പൃഥ്വിരാജ് ഗോകുലിനെ വേദിയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

മാർച്ച് 28 നാണ് ആടുജീവിതം തിയേറ്ററുകളിൽ എത്തുന്നത്. ഇതുവരേക്കും പുറത്തുവന്ന അപ്‌ഡേഷനുകൾ പ്രകാരം മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് പിടിച്ചുയർത്തുന്ന ചിത്രമായിരിക്കും ബ്ലെസിയുടെ ആടുജീവിതം

Tags