അക്ഷയ് കുമാർ ചിത്രത്തിൽ കൊടും വില്ലനായി പൃഥ്വിരാജ്; ടീസർ പുറത്തിറങ്ങി

prithviraj

അക്ഷയ് കുമാർ–ടൈഗർ ഷ്രോഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബഡേ മിയാൻ ചോട്ടേ മിയാനി'ൽ വില്ലനായി പൃഥ്വിരാജ്. മലയാളിയായ വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസർ തുടങ്ങുന്നത് പൃഥ്വിയുടെ മലയാളം ഡയലോഗിലൂടെയാണ്. പൃഥ്വിരാജിന്റെ നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണ് 'ബഡേ മിയാൻ ചോട്ടേ മിയാൻ'.

ചിത്രത്തിൽ കൊടും വില്ലനായ കബീർ എന്ന കഥാപാത്രമായാണ്  പൃഥ്വിരാജ് എത്തുന്നത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരാണ് നായികമാർ. സംഗീതം മിശാൽ മിശ്ര.വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഈദ് റിലീസായി തിയറ്ററുകളിലെത്തും.