'മഹേഷിന്റെ പ്രതികാരത്തിലെ ഒമ്പത് സൈസ് ചെരിപ്പ് കേട്ട് ഞാനും കോരിത്തരിച്ചു'; പൃഥ്വിരാജ്
prithviraj

മഹേഷിന്റെ പ്രതികാരം പോലെയുള്ള തിരക്കഥ തനിക്ക് ലഭിച്ചിട്ടില്ലെന്നും അത്തരത്തിലെ കഥ ആരും പറഞ്ഞിട്ടുമില്ലെന്നും നടന്‍ പൃഥ്വിരാജ്. തനിക്ക് എല്ലാത്തരം സിനിമകളും ഇഷ്ടമാണെന്നും താരം വെളിപ്പെടുത്തി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

റിയലിസ്റ്റിക് സിനിമകളും മാസ് സിനിമകളും ഒരുപോലെ ഇഷ്ടപ്പെടുന്നയാളാണ്. മഹേഷിന്റെ പ്രതികാരവും ലൂസിഫറും ഒരുപോലെ ആസ്വദിച്ചു. മലയാളം സിനിമയില്‍ റിയലിസ്റ്റിക് സിനിമയുടെ തുടക്കം എന്നുപറയാവുന്നത് ലിജോ ജോസ് പെല്ലിശേരിയുടെ 'സിറ്റി ഓഫ് ഗോഡ്' ആണ്. അതിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായിരുന്നു താന്‍. മഹേഷിന്റെ പ്രതികാരം സിനിമയില്‍ ഫഹദിന്റെ ഡയലോഗായ 'ചേട്ടാ ഒമ്പത് സൈസിന്റെ ചെരുപ്പ്' കേട്ടപ്പോള്‍ ശരിക്കും കോരിത്തരിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തെക്കാള്‍ ഒരു സിനിമയ്ക്ക് റിയലിസ്റ്റിക് ആവാന്‍ സാധിക്കുമോയെന്നും താരം ചോദിക്കുന്നു.

Share this story