ലംബോർഗിനി എസ്‌യുവി ഉറുസ് പൃഥ്വിരാജ് സ്വന്തമാക്കി
prithvi
ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തിലേക്ക് ഒടുവിൽ എത്തിയിരിക്കുന്നത്. എന്നാല്‍, ഇത് പുതിയ വാഹനമല്ലെന്നാണ് റിപ്പോര്‍ട്ട്.

തന്റെ ​ഗ്യാരേജിലേക്ക് പുത്തൻ ലംബോർഗിനിയെ സ്വീകരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരൻ.  ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തിലേക്ക് ഒടുവിൽ എത്തിയിരിക്കുന്നത്. എന്നാല്‍, ഇത് പുതിയ വാഹനമല്ലെന്നാണ് റിപ്പോര്‍ട്ട്.

പൃഥ്വിയുടെ പക്കൽ ഉണ്ടായിരുന്ന ലംബോര്‍ഗിനി ഹുറാകാന്‍ എക്‌സ്‌ചേഞ്ച് ചെയ്താണ് ഉറുസ് എസ്.യു.വി. സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലംബോർഗിനിയുടെ ഇന്ത്യയിലെ ഏറ്റവും അധികം വിൽപനയുള്ള വാഹനമാണ് ഉറുസ്.

Share this story