പ്രേംജി അമരനും യുവഗായിക വിനൈതയും രഹസ്യ വിവാഹിതരായി

marriage
പ്രേംജിയെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവച്ച്‌ റീ യൂണിറ്റഡ് വിത്ത് പുരുഷന്‍

നടന്‍, സംഗീതസംവിധായകന്‍, ഗായകന്‍ എന്നീ നിലകളില്‍ തിളങ്ങുന്ന പ്രേംജി അമരന്‍റെ  വിവാഹ വാര്‍ത്തയാണ് ചര്‍ച്ചകളില്‍ നിറയുന്നത്.പ്രേംജി അമരനും യുവഗായിക വിനൈതയും രഹസ്യ വിവാഹിതരായി എന്ന് റിപ്പോര്‍ട്ട്. ഏറെ നാളുകളായി ഇരുവരും അടുപ്പത്തിലായിരുന്നു. 


പ്രേംജിയെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവച്ച്‌ റീ യൂണിറ്റഡ് വിത്ത് പുരുഷന്‍ എന്നാണ് വിനൈത നല്‍കിയ അടിക്കുറിപ്പ്. ഗായകനും സംഗീത സംവിധായകനും നടനുമായ ഗംഗൈ അമരന്റെ മകനായ പ്രേംജി അമരന് 43 വയസാണ്. പ്രേംജിയുടെ ആദ്യം വിവാഹമാണ്. തന്റെ വിവാഹത്തെക്കുറിച്ച്‌ പ്രേംജി അടുത്തിടെ സൂചനകള്‍ നല്‍കിയിരുന്നു. 

സഹോദരനും സംവിധായകനുമായ വെങ്കട് പ്രഭുവിന്റെ എല്ലാ ചിത്രങ്ങളിലും ഹാസ്യ നടനായാണ് പ്രേംജി അമരന്‍ അഭിനയിച്ചത്. 

Share this story