മികച്ച കളക്ഷനുമായി പ്രേമലു

google news
premalu

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് ഗിരീഷ് എ ഡി ചിത്രം 'പ്രേമലു'. റിലീസ് ചെയ്ത് മൂന്ന് ദിനങ്ങള്‍ പിന്നീടുമ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 10 കോടി രൂപയാണ് ഇതുവരെ ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനത്തെക്കാള്‍ തിരക്കാണ് ഇപ്പോള്‍ ചിത്രത്തിന് ലഭിക്കുന്നത്. മിക്ക തിയേറ്ററിലും ഷോയുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു.

ഗള്‍ഫ് രാജ്യങ്ങളിലും പ്രേമലുവിന് മികച്ച രീതിയിലുള്ള കളക്ഷന്‍ ആണ് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്നും 6.5 കോടി രൂപയാണ് ഇതുവരെ ചിത്രം നേടിയത്. ഓവര്‍സീസില്‍ നിന്നും 3.5 കോടി നേടുകയും ചെയ്തു. 'പ്രേമലു'വിന്റെ കൂടെ ഇറങ്ങിയ ടൊവിനോ ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും' മോശമല്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

Tags