രസകരമായ നിമിഷങ്ങളുമായി 'പ്രേമലു' സക്സസ് ടീസർ

premalu

തിയറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായവുമായി  ഭാവനാ സ്റ്റുഡിയോസിനു വേണ്ടി ഗിരീഷ്‌ എ.ഡി സംവിധാനം ചെയ്ത പ്രേമലു രണ്ടാംവാരത്തിലേക്ക് കടന്നിരിക്കുകയാണ്. .ആദ്യദിനം മുതലെ ഗംഭീര അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രം രണ്ടാം ദിവസം കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു.ഇപ്പോഴിതാ  ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ . ചിത്രത്തിലെ രസകരമായ നിമിഷങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്നാണ് പ്രേക്ഷകപ്രതികരണം. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ബോക്സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Tags