പ്രണവ് മോഹന്‍ലാല്‍ തെലുങ്കിലേക്ക്?
Sep 2, 2024, 08:49 IST
ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് പിന്നാലെ തെലുങ്കിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി മറ്റൊരു മലയാള നടന്‍.
'ജനത ഗാരേജ്', 'ദേവരാ' എന്നീ സിനിമകള്‍ക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ തെലുങ്കില്‍ നായകനായി അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'പുഷ്പ', 'പുഷ്പ 2', 'ജനത ഗാരേജ്' തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രണവിനൊപ്പം മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.