25 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുദേവയും എ ആര്‍ റഹ്മാനും ഒരുമിക്കുന്നു

prabhudeva

എ ആര്‍ റഹ്മാന്റെ പാട്ടും പ്രഭു ദേവയുടെ ഡാന്‍സും ഉണ്ടാക്കിയ ഓളം വീണ്ടും എത്തുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുവരും വീണ്ടും ഒന്നിക്കുകയാണ്. ബിഹൈന്‍ഡ്‌വുഡ്‌സിന്റെ സ്ഥാപകനും സിഇഒയുമായ മനോജ് എന്‍എസ് സംവിധാനം ചെയ്യുന്ന #ARRPD6 എന്ന താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഒരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചെന്നറിയിച്ചിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മനോജ് എന്‍ എസ് , അര്‍ജുന്‍ അശോകന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രണങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രഭുദേവ നായകനായ കടലന്‍, ലവ് ബേര്‍ഡ്‌സ്, മിസ്റ്റര്‍ റോമിയോ, മിന്‍സാര കനവ് തുടങ്ങിയ ചിത്രങ്ങളില്‍ സംഗീതം എ ആര്‍ റഹ്മാനായിരുന്നു. 'ചിക്കു ബുക്കു റൈലേ', 'പേട്ടൈ റാപ്പ്', 'ടേക്ക് ഇറ്റ് ഈസി ഉര്‍വശി' തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു.
 

Tags