ഭൈരവയായി പ്രഭാസ് ; കല്‍ക്കിയിലെ പ്രഭാസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

google news
Prabhas as Bhairava; The character poster of Prabhas in Kalki has been released

സലാറിന് ശേഷം ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ് എത്തുകയാണ്. ഇന്നലെ ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.പോസ്റ്റ് അപ്പോകാലിക്റ്റ് യുഗത്തില്‍ നടക്കുന്ന കഥയെന്നാണ് ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് നല്‍കുന്ന സൂചനകള്‍. 600 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്

പ്രഭാസിനെക്കൂടാതെ ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുണ്യസ്ഥലമായ കാശിയുടെ ഭാവി തെരുവാണ് പോസ്റ്ററിന്റെ പശ്ചാത്തലം.ബിസി 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് കല്‍ക്കി 2898 എ.ഡി. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ അതികായന്മാരായ കമല്‍ഹാസനും  അമിതാഫ് ബച്ചനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ദീപിക പദുകോണും ദിഷാ പട്ടാണിയുമാണ്‌ കല്‍കിയിലെ നായികമാര്‍.

പദ്മ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദീപിക അവതരിപ്പിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മെയ്‌ 9 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. തെലുങ്കിന്റെ മുതിര്‍ന്ന നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ രാജേന്ദ്ര പ്രസാദും കല്‍ക്കി 2898 എഡിയില്‍ നിര്‍ണായക വേഷത്തില്‍ ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്.മഹാനദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വനാണ് ഈ ബ്രഹ്മാണ്ട സിനിമയുടെ സംവിധായകന്‍.ദീപിക പദുകോണിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. 2020 ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. വൈജയന്തി മൂവീസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.
-
 

Tags