‘കണ്ണപ്പയില്‍’ പ്രഭാസ് ജോയിന്‍ ചെയ്തു

google news
Prabhas joined in Kannapa

സംവിധായകന്‍  വിഷ്ണു മഞ്ജുവിന്റെ സ്വപ്ന പദ്ധതിയായ  പുരാണ ചിത്രം കണ്ണപ്പയില്‍  പ്രഭാസ് ജോയിന്‍ ചെയ്തു. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ്കുമാര്‍, മോഹന്‍ലാല്‍,ശരത്കുമാര്‍, മോഹന്‍ ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം കണ്ണപ്പയുടെ യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.  

ഒരു ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. സംവിധായകന്‍ വിഷ്ണു മഞ്ജുവിന്‍റെ ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ്   ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

കെച്ചയാണ് ആക്ഷന്‍  കൊറിയോഗ്രാഫര്‍. കണ്ണപ്പയിൽ പരമശിവന്റെ വേഷത്തിലാകും പ്രഭാസ് എത്തുകയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. Kannappa എന്ന ഹാഷ്ടാഗിനൊപ്പം ഹർ ഹർ മഹദേവ് എന്ന ക്യാപ്ഷനോടെയാണ് വിഷ്ണു മഞ്ജു കഴിഞ്ഞ വര്‍ഷം പ്രഭാസ്  ചിത്രത്തിലുണ്ടെന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. പ്രഭാസിനൊപ്പം മോഹൻലാൽ ഒറ്റ ഫ്രെയ്മിൽ വരുമോ എന്ന ആകാംക്ഷയിലാണ് മലയാളി സിനിമാപ്രേമികൾ. പ്രഭാസ് അതിഥി വേഷത്തിലാകുമെന്ന വിവരവും പുറത്തു വന്നിരുന്നു. 

Prabhas joined in Kannapa

Tags