സിനിമാ തിരക്കുകള്‍ക്ക് ഇടവേള നല്‍കി പ്രഭാസ്

google news
prabhas

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ നടനാണ് പ്രഭാസ്. താരത്തിന്റേതായി ഒടുവില്‍ ഇറങ്ങിയ സലാര്‍ രാജ്യമെമ്പാടും വലിയ വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ പ്രഭാസ് സിനിമാ തിരക്കുകളില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ പ്രഭാസ് ഇന്‍ഡസ്ട്രിയില്‍ നിന്ന് ഇടവേളയെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. തന്റെ പുതിയ ചിത്രമായ സലാറിന് ലഭിച്ച പ്രതികരണങ്ങളില്‍ താരം സന്തുഷ്ടനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Tags