പൊന്നിയിൻ സെല്‍വൻ' ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ
iswarya
വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. 'പൊന്നിയിൻ സെല്‍വൻ' ആദ്യ ഭാഗത്തിലെ അതിമനോഹരമായ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍

രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'പൊന്നിയിൻ സെല്‍വൻ'. സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കുന്നത്.

വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. 'പൊന്നിയിൻ സെല്‍വൻ' ആദ്യ ഭാഗത്തിലെ അതിമനോഹരമായ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍

കാര്‍ത്തിയും ഐശ്വര്യ ലക്ഷ്‍മിയും ഒന്നിച്ചുള്ള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. 'അലൈകടല്‍' എന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്താര നന്ദി ആണ്. ശിവ ആനന്ദ് ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Share this story