'പൊലീസ് ഡേ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

google news
police day

നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ  ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

പൊലീസ് യൂണിഫോമിൽ നന്ദുവും ടിനി ടോമും ഇടത്തും വലത്തുമായി നിൽക്കുമ്പോൾ നടുവിലായി അൻസിബയേയും പോസ്റ്ററിൽ കാണാം. അതിനു താഴെയായി മൂന്നു പൊലീസ് ഉദ്യോഗസ്ഥർ നടന്നു വരുന്നു. അതിലൊരാൾ വനിതയാണ്.

ഡി.വൈ.എസ്.പി. ലാൽ മോഹന്റെ നേതൃത്വത്തിലുള്ള ഇൻവെസ്റ്റിഗേഷനാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ഉദ്വേഗവും സസ്പെൻസും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായിരിക്കും ചിത്രമെന്ന് അണിയറുപ്രവർത്തകർ അവകാശപ്പെടുന്നു .

Tags