നടി ഭാവന ഇരട്ടവേഷത്തിലെത്തുന്ന‘പിങ്ക് നോട്ട്’ അണിയറയിൽ ഒരുങ്ങുന്നു
pinknote

വീണ്ടും സിനിമാലോകത്ത് സജീവമാകുകയാണ് നടി ഭാവന. തന്റെ അടുത്ത കന്നഡ ചിത്രമായ ‘പിങ്ക് നോട്ടി’ലൂടെയാണ് ഭാവന പ്രേക്ഷകരിലേക്ക് എത്തുന്നത്. ജിഎൻ രുദ്രേഷ് ആണ് ചിത്രത്തിന്റെ സംവിധായകൻ. 2017-ൽ പുറത്തിറങ്ങിയ ‘ഹായ്’ എന്ന ചിത്രത്തിന്റെ സംവിധായാകൻ കൂടിയാണ് ഇദ്ദേഹം. ഇരട്ട സഹോദരിമാരുടെ കഥ പറയുന്ന ‘പിങ്ക് നോട്ട്’ ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

പിങ്ക് നോട്ടിൽ താൻ രണ്ട് വേഷങ്ങൾ അവതരിപ്പിക്കുമെന്ന് ഭാവന ഇതിനുമുമ്പ് തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. ഭാവന ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തിരക്കഥ ഇഷ്ടപെട്ടത് കൊണ്ടാണ് ചിത്രം ചെയ്യാൻ തീരുമാനിച്ചതെന്നും ഭാവന വ്യകത്മാക്കി.

മലയാളത്തിലെ പ്രശസ്ത സംഗീതജ്ഞൻ ജാസി ഗിഫ്റ്റാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. ലോക്ക് ഡൗൺ സമയത്ത്‌ നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും നടി ശ്രദ്ധ നേടിയിരുന്നു.

‘നമ്മള്‍’ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നുവന്ന ഭാവന വളരെപെട്ടെന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ വ്യത്യസ്തതോടെ തന്നെ ഭാവന പ്രേക്ഷകരിലേക്ക് എത്തിച്ചു. ക്രോണിക് ബാച്ച്ലർ, സിഐഡി മൂസ, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി.പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.

Share this story