'ഫീനിക്സ് ' സ്നീക് പീക് വീഡിയൊ റിലീസ് ചെയ്തു

gjh


മിഥുന്റെ മുൻ അസോസിയേറ്റ് ആയിരുന്ന വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ഫീനിക്സ് എന്ന വരാനിരിക്കുന്ന മലയാള ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് എഴുത്തുകാരനും ചലച്ചിത്ര  സംവിധായകനുമായി മിഥുൻ മാനുവൽ തോമസാണ്.  ചിത്രം 17ന്  പ്രദർശനത്തിന് എത്തി.  മികച്ച പ്രതികരണം നേടി മലയാള ചിത്രം  മുന്നേറുകയാണ് .രണ്ടാം വാരത്തിൽ കൂടുതൽ തീയറ്ററിലേക്ക് ഫീനിക്സ്  എത്തിയിരിക്കുകയാണ്. ഇപ്പോൾ സിനിമയിലെ പുതിയ സ്നീക് പീക് വീഡിയൊ റിലീസ് ചെയ്തു

ചന്തുനാഥ്, അജു വർഗീസ്, അനൂപ് മേനോൻ എന്നിവരാണ് ഫീനിക്സിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ എൻ നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സാം സി എസ് ആണ്. ക്യാമറയ്ക്ക് പിന്നിൽ ആൽബി, എഡിറ്റിംഗ് നിതീഷ് കെ ടി ആർ എന്നിവരടങ്ങുന്ന ഫീനിക്സിന്റെ സാങ്കേതിക ടീമാണ്.

കുഞ്ചാക്കോ ബോബൻ, ഷറഫുധീൻ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2020ൽ പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന ക്രൈം ത്രില്ലർ ചിത്രമാണ് മിഥുൻ മാനുവൽ തോമസ് അവസാനമായി എഴുതി സംവിധാനം ചെയ്തത്.


 

Tags