മജു ചിത്രം 'പെരുമാനി'യുടെ റിലീസ് നാളെ ! കാണാനുള്ള കാരണങ്ങൾ...

Perumani release tomorrow Reasons to watch

പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം 'പെരുമാനി' നാളെ മുതൽ (2024 മെയ് 10) തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ നോക്കാം...

'പെരുമാനി'യുടെ ഡയറക്ടറും തിരക്കഥാകൃത്തും മജുവാണ് എന്നതാണ് ആദ്യത്തെ ഘടകം. മജുവിന്റെ മുൻ ചിത്രങ്ങൾ കണ്ടവർക്ക് ഒരുപക്ഷെ മജുവിന്റെ ദൃശ്യാവിഷ്കണ രീതിയും കഥ പറച്ചിലും ബോധ്യപ്പെട്ടിട്ടുണ്ടാവും. 1966 കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവങ്ങളും അവ ഒരു ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളുടെയും പശ്ചാത്തതലത്തിൽ, സണ്ണി വെയ്ൻ, ലാൽ, ചെമ്പൻ വിനോദ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി 2018 സെപ്റ്റംബർ 7ന് റിലീസ് ചെയ്ത 'ഫ്രഞ്ച് വിപ്ലവം'മാണ് മജുവിന്റെ ആദ്യ സിനിമ. രണ്ടാമത്തെ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സണ്ണി വെയ്ൻ-അലൻസിയർ ചിത്രം 'അപ്പൻ'. ഡാർക്ക്-കോമഡി ഡ്രാമ എന്ന വിശേഷണത്തോടെ എത്തിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് 'പെരുമാനി'.

'പെരുമാനി' എന്നത് ധാരാളം പ്രത്യേകതകൾ നിറഞ്ഞ ഫിക്ഷണലൈസ്ഡായൊരു ഗ്രാമമാണ്. ആ ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഈ ഫാന്റസി ഡ്രാമയിലെ മനുഷ്യരെ കാണുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളോടോ ഒ വി വിജയന്റെ തസ്റാക്കിലെ മനുഷ്യരോടോ ഉപമിക്കാൻ തോന്നിയേക്കും. കാരണം, വിചിത്ര സ്വഭാവമുള്ള മനുഷ്യരാണ് പെരുമാനിക്കാർ.

Perumani release tomorrow Reasons to watch

വേറിട്ട ഭാവപ്രകടനങ്ങളോടെയും വ്യത്യസ്തമായ വേഷപ്പകർച്ചകളിലൂടെയും അഭിനേതാക്കൾ പ്രത്യക്ഷപ്പെടുന്ന 'പെരുമാനി'യിൽ എഴുപതോളം കഥാപാത്രങ്ങളുണ്ട്. ഓരോ കഥാപാത്രങ്ങളും അവരുടേതായ ഛേഷ്ഠകളാൽ വ്യത്യസ്തത പുലർത്തുന്നു. കഥയിലേക്ക് വരികയാണെങ്കിൽ പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കുന്ന ഇൻസിഡന്റികളും രസകരമായ നിമിഷങ്ങളും ആക്സ്മികമായ വിഷയങ്ങളും ചിത്രത്തിൽ കാണാം. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന പ്രോപ്പർട്ടികളും ചിത്രത്തിന്റെ കളർ പാറ്റേണും മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള ദൃശ്യാനുഭവം പ്രേക്ഷകർക്ക് നൽകും എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഫിക്ഷനാണെങ്കിൽ വേറിട്ട സമീപനമാണ് ചിത്രത്തിനുള്ളത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരോടൊപ്പം സുപ്രധാന വേഷങ്ങളിലെത്തുന്ന നവാസ് വള്ളിക്കുന്ന്, ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, വിജിലേഷ്, ഫ്രാങ്കോ എന്നിവരുടെ ഗെറ്റപ്പും ലുക്കും സിനിമയുടെ മാറ്റ് കൂട്ടുന്നു. ചിത്രത്തിന്റെ ചിത്രീകരണ വേള മുതലേ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ലുക്ക് ശ്രദ്ധ ആകർഷിച്ചിരുന്നു. പെരുമാനിയുടെ നേര് എന്ന ടൈറ്റിലോടെ 'മുജി' എന്ന കഥാപാത്രമായ് സണ്ണി വെയ്ൻ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ 'നാസർ' എന്ന പേരിൽ പെരുമാനിയിലെ പുതുമാരനായിട്ടാണ് വിനയ് ഫോർട്ട് എത്തുന്നത്. ഇവരോടൊപ്പം പെരുമാനിയുടെ കണ്ണും കാതും എന്ന വിശേഷണത്തോടെ 'മുക്രി'യായ് നവാസ് വള്ളിക്കുന്നും പെരുമാനിയുടെ പയ്യൻ എന്ന അവകാശത്തോടെ 'അബി'യായ് ലുക്ക്‌മാൻ അവറാനും പെരുമാനിയിലെ തങ്കത്തിൻ മണി 'ഫാത്തിമ'യായ് ദീപ തോമസും പെരുമാനിയിലെ വമ്പത്തി 'റംലു'വായ് രാധിക രാധാകൃഷ്ണനും പെരുമാനിയിലെ കൊസറാക്കൊള്ളി 'ഉമൈർ'ആയി വിജിലേഷുമാണ് വേഷമിടുന്നത്.

ഗോപി സുന്ദർ സംഗീതം പകർന്ന അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. എല്ലാം ഒന്നിനോടൊന്ന് മികച്ചത്. ഫിറോസ് തൈരിനിലാണ് 'പെരുമാനി'യുടെ നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. സെഞ്ച്വറി ഫിലിംസാണ് വിതരണം.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ: സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Tags