'പെണ്ണും പൊറാട്ടും' ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

google news
The shooting of 'Pennum Porattum' has started


നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മവും പൂജയും കൊല്ലങ്കോട് നടന്നു. എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. 'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം എസ് ടി കെ ഫ്രെയിംസ് ഒരുക്കുന്ന ചിത്രത്തിൽ ബിനു അലക്സാണ്ടർ ജോർജ്, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും നിർമാണ പങ്കാളികളാകുന്നു.

പൂർണമായും പുതുമുഖങ്ങളെ അണിനിരത്തുന്ന 'പെണ്ണും പൊറാട്ടും' സെമി ഫാന്റസി ചിത്രമായാണ് ഒരുങ്ങുന്നത്. റാണി പദ്മിനി എന്ന ചിത്രത്തിനുശേഷം രവിശങ്കർ രചന നിർവഹിക്കുന്ന ചിത്രമാണിത്. മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ, ന്നാ താൻ കേസ് കൊട് എന്നീ സിനിമകളുടെ നിർമാതാവായ സന്തോഷ് ടി കുരുവിളയുടെ ഏറ്റവും പുതിയ ചിത്രമാണിത്.

ക്യാമറ സബിൻ ഉറളികണ്ടി. സംഗീതം - ഡോൺ വിൻസെന്റ്. എഡിറ്റർ - ചമൻ ചാക്കോ. ആർട്ട്‌ - രാഖിൽ. സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ. മേക്കപ്പ് - റോണെക്സ് സേവ്യർ. കോസ്റ്റ്യൂം -വിശാഖ് സനൽകുമാർ & ഡിനോ ഡേവിസ്‌. അസോസിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -രാംജിത് പ്രഭാത്. പോസ്റ്റർ ഡിസൈനർ -സർകാസനം. ക്യാമറ അസോസിയേറ്റ് -വൈശാഖ്‌ സുഗുണൻ. ഫിനാൻസ് കൺട്രോളർ - ജോബിഷ് ആന്റണി.

ബെന്നി കട്ടപ്പന, മെൽവി ജെ , അരുൺ സി തമ്പി എന്നിവരും ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലങ്കോടും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. പി ആർ ഓ മഞ്ജു ഗോപിനാഥ്.

Tags