പാസ്സ്പോർട്ടിൽ വിസ പതിക്കാത്ത ആദ്യ ഗോൾഡൻ വിസ കൈപറ്റി നടൻ സുധീർ കരമന

golden visa sudeer

ദുബായ് ; പാസ്സ്പോർട്ടിൽ താമസ വിസ പതിക്കുന്നത് ദുബായിൽ നിർത്തിയതോടെ യു.എ.ഇ യിൽ റസിഡന്റ് വിസയുള്ളവർക്ക് ഇനി മുതൽ പാസ്സ്പോപർട്ടിന് പകരം എമിറേറ്റ്സ്  ഐ.ഡി ഉപയോഗിക്കാം . ഇത്തരത്തിൽ പാസ്സ്പോർട്ടിൽ വിസ പതിക്കാത്ത ആദ്യ യു.എ.ഇ ഗോൾഡൻ വിസ ദുബായിൽ കൈപറ്റുന്ന താരമായി നടൻ സുധീർ കരമന.

sudeer

ഇനി മുതൽ പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാർഡ് നമ്പർ, കാലാവധി, ഇഷ്യൂ ചെയ്ത എമിറേറ്റ് തുടങ്ങി വീസയിലെ വിവരങ്ങളെല്ലാം എമിറേറ്റ്സ് ഐഡിയിലും ഉണ്ട്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം പാസ്സ്പോർട്ടിൽ വിസ പതിക്കാത്ത ആദ്യ ഗോൾഡൻ വിസ ഏറ്റുവാങ്ങി .

sudeer karamana

രാജ്യത്തേക്കുള്ള വരവും പോക്കും എളുപ്പമാക്കാൻ ലക്ഷ്യമാക്കിയുള്ളതാണ് പരിഷ്കാരം. രാജ്യത്തെ മറ്റ് എമിറേറ്റുകളിൽ പാസ്പോർട്ട് രഹിത സൗകര്യം കഴിഞ്ഞ മേയ് മുതൽ നിലവിൽ വന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ദുബായിൽ വീസ പതിപ്പിക്കുന്നത് നിർത്തിയത്. അതോടെ റസിഡന്റ് വീസയുള്ളവർക്ക് ലോകത്തെവിടെ നിന്നും ഏത് എമിറേറ്റിലേക്കും പാസ്പോർട്ടില്ലാതെ വിമാനയാത്ര ചെയ്യാം. വീസയ്ക്ക് അപേക്ഷിക്കുന്നവർക്കും നിലവിലെ വീസ പുതുക്കുന്നവർക്കും എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ എമിറേറ്റ്സ് ഐഡിയാണ് ലഭിക്കുക.

Share this story