ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴ അന്തരിച്ചു
Thu, 16 Mar 2023

ദാസ് തൊടുപുഴ അന്തരിച്ചു. മലയാള സിനിമയിലെ ലോക്കേഷൻ മാനേജർ ആയിരുന്നു അദ്ദേഹം. “കൂഞ്ഞിക്കൂനൻ ” ഉൾപ്പെടെ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാടക നടനായി എത്തിയ അദ്ദേഹം പിന്നീട് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു.
തൊടുപുഴയിൽ ലോക്കേഷൻ മാനേജരായി നിരവധി വർഷങ്ങളായി മലയാളം, തമിഴ്, കന്നട, തെലുങ്ക് , ഹിന്ദി ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. ജൂനിയർ ആർട്ടിസ്റ്റ്റ്റുകൾക്കായി “വിസ്മയ ” എന്ന പേരിൽ ദാസ് തൊടുപുഴ ഒരു സംഘടനയും രൂപികരിച്ചു.