ബം​ഗാളി നടൻ പരംബ്രത ചാറ്റർജിയും ​ഗായിക പിയ ചക്രവർത്തിയും വിവാഹിതരായി

piya

കൊൽക്കത്ത: ബം​ഗാളി നടനും സംവിധായകനുമായ പരംബ്രത ചാറ്റർജി വിവാഹിതനായി. ​ഗായികയും മെന്റൽ ഹെൽത്ത് ആക്ടിവിസ്റ്റുമായ പിയ ചക്രവർത്തിയാണ് വധു. പരംബ്രത ചാറ്റർജിയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ രജിസ്റ്റർ വിവാഹം കഴിഞ്ഞ വിവരം പുറത്തു വിട്ടത്. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. 

പരംബ്രത ചാറ്റർജി ബംഗാളി സിനിമകൾക്ക് പുറമെ കഹാനി, പരി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും ഹിന്ദി വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട് .